കുടിശ്ശിക അടച്ചില്ല, 2500 കുട്ടികൾ പഠിക്കുന്ന അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസൂരി KSEB.

0
38

പാലക്കാട് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്.

നാല് മാസത്തെ വൈദ്യുതി കുടിശികയായ 53,201 രൂപയാണ് അടക്കാനുള്ളത്. 2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here