മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ
ചോദ്യം ചെയ്യലിന് നടി റിയാ ചക്രവര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നുള്ള റിയയുടെ അപേക്ഷ തള്ളിയ ഇഡി റിയയ്ക്ക് താക്കീത് നൽകിയിരുന്നു.
സുശാന്തിന്റെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയ ചക്രവര്‍ത്തിക്കും ബന്ധുക്കള്‍ക്കുമെതിരെ ഇഡി കേസ് എടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും റിയയ്ക്ക് പണം കൈമാറിയതായി ഇഡി കണ്ടെത്തിയിരുന്നു.
കൂടാതെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ, പിതാവ് ഇന്ദ്രജിത്ത് ചക്രവര്‍ത്തി റിയയുടെ സഹോദരന് ഷൗവിക് അമ്മ സന്ധ്യ എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.