എറണാകുളം : എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. പുക്കാട് സ്വദേശി സിദ്ധാർഥൻ,പച്ചാളം സ്വദേശി സജീവ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ നായരമ്പലം സ്വദേശി സന്തോഷിന്റെ മൃതദേഹവും ബോൾഗാട്ടിക്ക് സമീപത്തെ കായലിൽ നിന്ന് ലഭിച്ചിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരും നേവിയും ചേർന്ന് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞു മൂന്ന് മത്സ്യത്തൊഴിലാളികളെയും കാണാതായത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും.