പെരുമാനിയിലെ ടീസര്‍ പുറത്ത്

0
58

സണ്ണി വെയ്ന്‍- അലന്‍സിയര്‍ ചിത്രം അപ്പന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമ ‘പെരുമാനി’ മെസ് മാസത്തില്‍ തിയറ്ററുകളില്‍ എത്തും. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്ത് വിട്ടത്. 2022ല്‍ മജുവിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ‘അപ്പന്‍’ എന്ന ചിത്രത്തിന് വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു.

ഫാന്റസി ഡ്രാമയായ ചിത്രത്തില്‍ ‘പെരുമാനി’ എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യരും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അവിടുത്തെ സംഭവവികാസങ്ങളുമൊക്കെയാണ് ‘പെരുമാനി’യുടെ ഇതിവൃത്തം. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ ചുമതല സെഞ്ച്വറി ഫിലിംസിനാണ്.

സംഗീതം ഗോപി സുന്ദര്‍ നിര്‍വഹിക്കും. സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്. ആക്ഷന്‍ മാഫിയ ശശി, സ്റ്റില്‍സ് സെറീന്‍ ബാബു, പോസ്റ്റര്‍ ഡിസൈന്‍ യെല്ലോ ടൂത്ത്,ഡിസ്ട്രിബ്യൂഷന്‍ സെഞ്ചുറി ഫിലിംസ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍. പ്രൊജക്ട് ഡിസൈനര്‍ ഷംസുദീന്‍ മങ്കരത്തൊടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷിന്റോ വടക്കേക്കര.

 

LEAVE A REPLY

Please enter your comment!
Please enter your name here