കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും: മന്ത്രി വി.എസ്. സുനിൽകുമാർ

0
111

എറണാകുളം: കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവശ്യസാധനങ്ങളുടെ വിൽപ്പന സമയക്രമം പാലിച്ച് ഉറപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ജില്ലയിലെ കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾക്കായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് റൂറൽ എസ്.പി കെ. കാർത്തിക്ക് വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ചിരിക്കുന്ന ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ജില്ലയിലെ  കൺട്രോൾ റൂം നമ്പറുകൾ  0484 2368802/ 2368902/ 2368702. കോവിഡ് പരിശോധനാഫലം അറിയുന്നതിന് 8281449877 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ ബന്ധപ്പെടാം.
ഫോർട്ട് കൊച്ചി മേഖലയിലെ രോഗപ്രതിരോധ നടപടികൾ ചർച്ചചെയ്യുന്നതിനായി  നാളെ  രാവിലെ 11.30 ന് മന്ത്രി വി.എസ്. സുനിൽകുമാർ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും യോഗം ഓൺ ലൈനിൽ നടത്തും. ഫോർട്ട് കൊച്ചി മേഖലയിൽ പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ നടത്തുന്നവർ ആ വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം, പോലീസ്, റവന്യൂ അധികൃതരെ അറിയിക്കണം.
കോവിഡ് പോസിറ്റീവായ ആളുകൾ ഉള്ള പ്രദേശങ്ങൾ മാത്രമല്ല പ്രൈമറി, ഹൈ റിസ്ക്ക് വിഭാഗത്തിലുള്ളവരുടെ എണ്ണക്കൂടുതൽ ഉള്ള പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കും. ആദിവാസി ഊരുകളിൽ പുറമേ നിന്നുള്ളവർക്കുള്ള സന്ദർശന വിലക്ക് കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ പോലീസ് ഡെപ്യൂട്ടി. കമ്മീഷ്ണർ ജി. പൂങ്കുഴലി, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here