സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു. 83 വയസായിരുന്നു. എതിര്‍പ്പുകള്‍(1984), സ്വര്‍ഗം(1987) വണ്ടിചക്രം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ചെങ്ങന്നൂരിലെ ലോഡ്ജില്‍ വച്ചു ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസ്സൊരു മാന്ത്രിക കുതിരയായ്, ഈരേഴു പതിനാലു ലോകങ്ങളില്‍ (സ്വര്‍ഗം) തുടങ്ങി അദ്ദേഹം രചിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധേയം ആയിരുന്നു.