വീടിനുള്ളിൽ പൊള്ളലേറ്റ് വയോധിക ദമ്പതികള്‍ മരിച്ച നിലയിൽ.

0
52

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി  വർഗ്ഗീസ് (78), ഭാര്യ അന്നമ്മ വർഗ്ഗീസ് ( 73 ) എന്നിവരാണ്‌ മരിച്ചത്. സംഭവത്തില്‍ കീഴ്‌വായ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നു വെച്ച നിലയിൽ ആയിരുന്നു. തീപിടിത്തത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ജനലുകളും വീട്ടിലെ മറ്റു വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്.

ഗ്യാസിൽ നിന്ന് തീപടര്‍ന്ന് പൊട്ടിത്തെറിച്ചായിരിക്കാം ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ  തകര്‍ന്നതെന്നാണ് സംശയിക്കുന്നത്. തീപിടിച്ച് വെന്തുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പൊലീസ് സ്ഥലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here