കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ബിജെപിയിൽ;

0
77

കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി  അഭിജിത് ഗംഗോപാധ്യായ ബിജെപിയിൽ(BJP) ചേർന്നു. ബംഗാളിലെ സാൾട്ട് ലേക്കിലുള്ള ബിജെപി ഓഫീസിൽ അഭിജിത് ഗംഗോപാധ്യായയ്ക്ക് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പാർട്ടി പതാക കൈമാറി. ചൊവ്വാഴ്ച  ഹൈക്കോടതിയിലെ ജഡ്ജി സ്ഥാനം രാജിവെച്ചതിന് ശേഷം, അഭിജിത് ഗംഗോപാധ്യായ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

“ഇന്ന്, ഞാൻ ഒരു പുതിയ ഫീൽഡിൽ ചേർന്നു. ബിജെപിയിൽ ചേരുന്നതിൽ സന്തോഷമുണ്ട്, പാർട്ടിയുടെ സൈനികനായി പ്രവർത്തിക്കും. അഴിമതി നിറഞ്ഞ തൃണമൂൽ ഭരണത്തെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” പാർട്ടിയിൽ ചേർന്നതിന് ശേഷം അദ്ദേഹം പറഞ്ഞു.

അഭിജിത് ഗംഗോപാധ്യായയും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ബംഗാൾ സർക്കാരിനെതിരെ രൂക്ഷമായി വിമർശിക്കുകയും സംസ്ഥാനത്ത് നിന്ന് ‘ക്രൂരമായ’ സർക്കാരിനെ പിഴുതെറിയുക എന്നതാണ് തൻ്റെ പ്രധാന ലക്ഷ്യമെന്ന് പറഞ്ഞു. പശ്ചിമ ബംഗാളിൽ നിന്ന് അഴിമതി നിറഞ്ഞ സർക്കാരിനെ പിഴുതെറിയേണ്ട സമയമായി. അവർ സംസ്ഥാനത്തിന് ഗുരുതരമായ ദോഷം വരുത്തി.

ബംഗാൾ അനുദിനം താഴുന്നത് കാണുമ്പോൾ എനിക്ക് കടുത്ത വിഷാദം തോന്നുന്നു. അത് ബംഗാളിയായ എനിക്ക് സ്വീകാര്യമല്ല. തീവ്രവാദത്തിലും ജനങ്ങളെ ഭയപ്പെടുത്തുന്നതിലും വിശ്വസിക്കുന്ന  രാഷ്ട്രീയ പാർട്ടിയെ ഇല്ലാതാക്കാൻ നമ്മൾ ഒരു വലിയ പ്രക്ഷോഭം ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here