കൃത്യമായ പരിചരണത്തിലൂടെ ഇതിനോടകം നിരവധി മൃഗങ്ങളെ റിലയൻസിന്റെ വനതാര പദ്ധതി വഴി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നിട്ടുണ്ട്. ഇത്തരത്തിൽ പുതു ജീവിൻ ലഭിച്ച മുതലയാണ് കവിത. താടിയെല്ലിലെ പൊട്ടൽ ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട കവിതയ്ക്ക് അടിയന്തര ചികിത്സ വനതാര ലഭ്യമാക്കി. വനതാരയുടെ ശ്രദ്ധേയമായ ഈ ഇടപെടലിലൂടെ കവിതയ്ക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താൻ സാധിച്ചു. മുതല സംരക്ഷണ കേന്ദ്രത്തിൽ നിന്നും മതിയായ പരിചരണം ലഭിക്കാതെ വന്നതിനെത്തുടർന്ന് ആഹാരം കഴിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലേക്ക് എത്തിയ കവിതയുടെ താടിയെല്ലിൽ അണുബാധ കണ്ടെത്തിയിരുന്നു. തുടർന്ന് വനതാരയിലെ വിദഗ്ധ സംഘം കവിതയ്ക്ക് ആവശ്യമായ ചികിത്സകൾ നൽകി. ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശേഷം നൽകിയ ശ്രദ്ധാപൂർവ്വമായ പരിചരണത്തിൽ കവിതയുടെ ഭക്ഷണ ശീലം വീണ്ടെടുക്കാനും കഴിക്കുന്നതിലെ ബുദ്ധിമുട്ട് ഇല്ലാതാക്കാനും വനതാരയ്ക്ക് കഴിഞ്ഞു.