എല്‍പി, യുപി അധ്യാപക നിയമനം; അപേക്ഷിക്കാനുള്ള സമയം 31ന് അവസാനിക്കും.

0
56
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂ‌ളുകളില്‍ എല്‍പി, യുപി അധ്യാപക നിയമനത്തിനുള്ള (കാറ്റഗറി നമ്ബർ: 707/2023, 709/2023) പി എസ് സി അപേക്ഷ ജനുവരി 31വരെ മാത്രം.

ഉദ്യോഗാർഥികള്‍ക്ക് ഓണ്‍ലൈനായി അന്നേദിവസം വരെ അപേക്ഷ സമർപ്പിക്കാം.

പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്കൂള്‍ ടീച്ചർ (മലയാളം മീഡിയം), യു പി സ്കൂ‌ള്‍ ടീച്ചർ (മലയാളം മീഡിയം) തസ്തികളില്‍ അയ്യായിരത്തോളം ഒഴിവുകളാണ് ഉള്ളത്. 2 തസ്തികകളിലേക്കും 18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

02-01-1983നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകർ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,600 രൂപ മുതല്‍ 75,400 രൂപ വരെയാണ് ശമ്ബളം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും വിജ്ഞാപനത്തിനും https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here