മോഹൻലാൽ ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രമായ നേര് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് ശേഷം 100 കോടി ക്ലബിൽ ഇടം നേടുന്ന മോഹൻലാൽ സിനിമയാണ് നേര്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം കാണാൻ സാധിക്കും.ജീത്തു ജോസഫ് സംവിധാനം ചെയ്ത കോർട്ട് റൂം ഡ്രാമയിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിച്ചത്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചന അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ്: വി എസ് വിനായക്. സംഗീതം: വിഷ്ണു ശ്യാം. കലാസംവിധാനം: ബോബൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ. ഡിസൈൻ: സേതു ശിവാനന്ദൻ.