ബാഫ്റ്റാ നോമിനേഷനിൽ മുന്നേറി ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹൈമർ’

0
81

ബാഫ്റ്റാ നോമിനേഷനിൽ  മുന്നേറി ക്രിസ്റ്റഫർ നോളന്റെ (Christopher Nolan) ‘ഓപ്പൺഹൈമർ’ (Oppenheimer). 13 നോമിനേഷനുകളുമായാണ് ഓപ്പൺഹൈമർ മുന്നേറുന്നത്. തൊട്ടുപുറകെ  11 നോമിനേഷനുകളുമായി ‘പുവർ തിംഗ്‌സും’  (Poor Things) മത്സരത്തിൽ മുന്നിട്ടുനിൽക്കുന്നു. ജനുവരി 18നാണ് നോമിനേഷനുകൾ ബാഫ്റ്റാ പുറത്തുവിട്ടത്. ഒമ്പത് നോമിനേഷനുകളുമായി ‘കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണും’ (Killers of the Flower Moon), ‘ദ സോൺ ഓഫ് ഇൻററസ്റ്റും’ (The Zone of Interest)പിന്നാലെയുണ്ട്. എന്നാൽ ‘ബാർബിക്ക്’ (Barbie) 5 നോമിനേഷനുകൾ മാത്രമാണ് ലഭിച്ചത്.

ഡേവിഡ് ടെന്നന്റ് (David Tennant) ആതിഥേയത്വം വഹിക്കുന്ന ബാഫ്റ്റാ ഫെബ്രുവരി 18-ന് ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടക്കും.

സൗത്ത് ലണ്ടൻ റൊമാന്റിക് കോമഡിയായ ‘റൈ ലെയ്ൻ’, ഇതിഹാസ ചിത്രം  ‘നെപ്പോളിയൻ’, ചോക്ലേറ്റിയറിന്റെ കഥയായ   ‘വോങ്ക’, ‘സാൾട്ട്ബേൺ’, തുടങ്ങിയ വൈവിധ്യമാർന്ന മറ്റു ചിത്രങ്ങളും നോമിനേഷൻ പട്ടികയിലുണ്ട്.

‘മാസ്ട്രോ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ്‌ലി കൂപ്പർ, ‘റസ്റ്റിൻ’ എന്ന ചിത്രത്തിന് കോൾമാൻ ഡൊമിംഗോ, ‘ദ ഹോൾഡോവേഴ്‌സി’ന് പോൾ ജിയാമാറ്റി, ‘സാൾട്ട്‌ബേണിന്’ ബാരി കിയോഗൻ, ‘ഓപ്പൻഹൈമർ’ എന്ന ചിത്രത്തിന് കിലിയൻ മർഫി, ‘പാസ്റ്റ് ലൈവ്‌സി’ലെ ടിയോ യൂവുമാണ് മികച്ച നടനുള്ള  നോമിനികൾ.

‘ദ കളർ പർപ്പിൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഫാന്റസിയ ബാരിനോ, ‘അനാട്ടമി ഓഫ് എ ഫാൾ’ എന്ന ചിത്രത്തിലെ സാന്ദ്ര ഹല്ലർ, ‘മാസ്ട്രോ’ എന്ന ചിത്രത്തിലെ ക്യാരി മുള്ളിഗൻ, ‘റൈ ലെയ്നി’ന് വിവിയൻ ഒപാറ, ‘ബാർബി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മാർഗോട്ട് റോബി, ‘പുവർ തിങ്‌സിലെ’ എമ്മ സ്റ്റോൺ എന്നിവരാണ് മികച്ച നടിക്കുള്ള നോമിനികൾ.

എന്താണ് ബാഫ്റ്റാ

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സിനെയാണ്  ബാഫ്റ്റാ ഫിലിം അവാർഡ്‌സ് എന്നറിയപ്പെടുന്നുത്. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്ട്‌സ് ആതിഥേയത്വം വഹിക്കുന്ന പുരസ്‌ക്കാര ചടങ്ങാണിത്. എല്ലാവർഷവും നടത്തുന്ന ഈ പരിപാടിയിൽ മികച്ച ബ്രിട്ടീഷ്, അന്തർദേശീയ ചലച്ചിത്രങ്ങൾക്ക് പുരസ്‌ക്കാരങ്ങൾ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here