മോദിക്ക് അയോധ്യയില്‍ ഗംഭീര സ്വീകരണം,

0
63

വിമാനമിറങ്ങിയ ശേഷം അദ്ദേഹത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും(Chief Minister Yogi Adityanath) ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ചേര്‍ന്ന് സ്വീകരിച്ചു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ പ്രധാനമന്ത്രി റോഡ്ഷോ(Road show) നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,400-ലധികം കലാകാരന്മാര്‍ റാംപഥില്‍ സജ്ജീകരിച്ച 40 സ്റ്റേജുകളില്‍ നാടന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.

അയോധ്യയില്‍ 15,700 കോടിയിലധികം രൂപയുടെ  വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ഒരു പൊതു പരിപാടിയിലും പങ്കെടുക്കും. ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍.

റോഡ് ഷോ

വിമാനത്താവളത്തിനും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ഭാഗത്ത് റോഡ്‌ഷോ നടത്തിയ പ്രധാനമന്ത്രി അയോധ്യയിലെ ജനങ്ങളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി. അടുത്തിടെ നവീകരിച്ച രാംപഥിന്റെയും മറ്റ് റോഡുകളുടെയും ഇരുവശങ്ങളിലും താല്‍ക്കാലിക തടി ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച തന്നെ ഭരണകൂടം ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ചിത്രവും ‘വിശുദ്ധ നഗരമായ അയോധ്യയിലേക്ക് സ്വാഗതം’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന വലിയ പോസ്റ്ററുകളും ക്ഷേത്ര നഗരത്തിലെ വിവിധ പ്രധാന സ്ഥലങ്ങളില്‍ പതിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here