പരിശീലനത്തിനിടെ റോയൽ സൗദി എയർഫോഴ്സിൻറെ യുദ്ധവിമാനം തകർന്ന് ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്.

0
81

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ പരിശീലനത്തിനിടെ റോയൽ സൗദി എയർഫോഴ്സിൻറെ യുദ്ധവിമാനം തകർന്ന് ജീവനക്കാർ മരിച്ചതായി റിപ്പോർട്ട്.  ഇക്കാര്യം പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികിയാണ് അറിയിച്ചത്. റോയൽ സൗദി എയർഫോഴ്സിൻറെ എഫ്-15 എസ്.എ യുദ്ധ വിമാനമാണ് തകർന്നുവീണതെന്നാണ് റിപ്പോർട്ട്.

ദഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് എയർ ബേസിൽ പതിവ് പരിശീലന ദൗത്യം നിർവഹിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.50 നായിരുന്നു അപകടം നടന്നത്. വിമാനത്തിലെ എയർ ക്രൂവിൻറെ മരണത്തിൽ കലാശിച്ച അപകടത്തിൻറെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണ സമിതി നടപടികൾ ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചിട്ടുണ്ട്.മൊബൈൽ ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് സൗദി പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടാൽ പണി കിട്ടുമെന്ന് റിപ്പോർട്ട്.

അങ്ങനെ ചെയ്താൽ 10 ലക്ഷം റിയാൽ അതായത് രണ്ട് കോടിയോളം രൂപ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ ചിലപ്പോൾ രണ്ടും കൂടിയുള്ള ശിക്ഷയാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here