കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി.

0
175

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പ്ലാന്റിലെ കംപ്രസ്സറാണ് പൊട്ടിത്തെറിച്ചത്. സേഫ്റ്റി വാൽവിന്റെ തകരാറാണ്
പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ ആർക്കും പരിക്കുകളില്ല.

രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. പൊട്ടിത്തെറിയില്‍ പ്ലാന്റ് പൂർണമായും തകർന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. പ്രശ്നം സങ്കേതിക വിദഗ്ധർ അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here