തിരുവനന്തപുരം: ഹൈകോടതിയുടെ 2024ലെ അവധി ദിനങ്ങള്‍ വിജ്ഞാപനം ചെയ്തു. 2024 ഏപ്രില്‍ 15 മുതല്‍ മേയ് 17 വരെയാണ് വേനലവധി.
സെപ്റ്റംബര്‍ 14 മുതല്‍ 22 വരെ ഓണാവധിയും ഡിസംബര്‍ 23 മുതല്‍ 31 വരെ ക്രിസ്മസ് അവധിയുമായിരിക്കും.ഞായറാഴ്ചകള്‍ക്കും രണ്ടാം ശനിയാഴ്ചകള്‍ക്കും പുറമേയുള്ള മറ്റ് അവധി ദിനങ്ങള്‍; ജനുവരി 2 – മന്നം ജയന്തി, ജനുവരി 26 – റിപ്പബ്ലിക് ദിനം, മാര്‍ച്ച് 8 – ശിവരാത്രി, മാര്‍ച്ച് 28 – പെസഹാ വ്യാഴം, മാര്‍ച്ച് 29 – ദുഃഖവെള്ളി, ഏപ്രില്‍ 10 – ഈദുല്‍ ഫിത്ര്‍ (റമദാൻ), മേയ് 1 – മേയ് ദിനം, ജൂണ്‍ 17 – ബക്രീദ്, ജൂലൈ 16 – മുഹറം, ആഗസ്റ്റ് 3 – കര്‍ക്കടക വാവ്, ആഗസ്റ്റ് 15 – സ്വാതന്ത്ര്യ ദിനം, ആഗസ്റ്റ് 20 – ശ്രീനാരായണഗുരു ജയന്തി, ആഗസ്റ്റ് 26 – ശ്രീകൃഷ്ണ ജയന്തി, ആഗസ്റ്റ് 28 – അയ്യൻകാളി ജയന്തി, സെപ്റ്റംബര്‍ 16 – മൂന്നാം ഓണം / മിലാദേ ഷെരീഫ്, സെപ്റ്റംബര്‍ 17 – നാലാം ഓണം, സെപ്റ്റംബര്‍ 21 – ശ്രീനാരായണഗുരു സമാധി ദിനം, ഒക്ടോബര്‍ 2 – ഗാന്ധി ജയന്തി, ഒക്ടോബര്‍ 31 – ദീപാവലി, ഡിസംബര്‍ 25 – ക്രിസ്മസ്.
സിവില്‍ കോടതികളുടെ അവധി.വേനലവധി – ഏപ്രില്‍ 15 മുതല്‍ മേയ് 17 വരെ, ഓണാവധി – സെപ്റ്റംബര്‍ 14 മുതല്‍ 22 വരെ. ക്രിസ്മസ് അവധി ഡിസംബര്‍ 23 മുതല്‍ 31 വരെ.
സിവില്‍ കോടതികളുടെ അവധി.വേനലവധി – ഏപ്രില്‍ 15 മുതല്‍ മേയ് 17 വരെ, ഓണാവധി – സെപ്റ്റംബര്‍ 14 മുതല്‍ 22 വരെ. ക്രിസ്മസ് അവധി ഡിസംബര്‍ 23 മുതല്‍ 31 വരെ.