മനാമ: ബഹ്‌റൈനില്‍ ലഹരിമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. 28നും 32നും ഇടയില്‍ പ്രായമുള്ള ഏഷ്യന്‍ വംശജരാണ് അറസ്റ്റിലാത്. ഇവരുടെ പക്കൽ നിന്നും 35,000 ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്നും പണവും പിടിച്ചെടുത്തു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സിഐഡി വിഭാഗമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.