പ്രീ വെഡ്ഡിംഗ് ഒരുക്കത്തിൽ അമല പോൾ.

0
69

തമിഴിലും മലയാളത്തിലും തെലുങ്കിലും മുൻനിരയിൽ നിൽക്കുന്ന നടിയാണ് അമല പോൾ. പതിനേഴാം വയസ്സിൽ സിനിമയിലെത്തിയ താരം സൈബറിടത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. അമല പോൾ തന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളായി ആരാധകരുമായി നിരന്തരം പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് താൻ വിവാഹിതയാകുന്നുവെന്ന വിവരം താരം അറിയിച്ചത്.

സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ജഗദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’ എന്നായിരുന്നു വീഡിയോയ്ക്ക് ജഗദ് നൽകിയ അടിക്കുറിപ്പ്. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേർത്തിരുന്നു. ‘എല്ലാം തുടങ്ങിയത് ഇതുപോലൊരു പാർട്ടിയിൽ നിന്നുമാണ്. ജീവിതകാലം മുഴുവൻ ഒരുമിച്ച് ആഘോഷിക്കാനുള്ള ഞങ്ങളുടെ പ്രണയകഥ ഇവിടെ തുടരുകയാണ്’ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് അമല പോൾ കുറിച്ചത്.

നിലവിൽ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ജഗദും അമലയും. അത് വ്യക്തമാക്കുന്ന പ്രീവെഡ്ഡിംഗ് ഷൂട്ടും നടത്തിയിരിക്കുകയാണെന്നാണ് സൂചന. നടി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി  പ്രീവെഡ്ഡിംഗ് ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇരുവരും വാഷ്‌റൂം പശ്ചാത്തലത്തിലാണ് ഫോട്ടോ ഷൂട്ട് നടത്തിയതെന്നാണ് ചിത്രം നൽകുന്ന സൂചന. അമല പോളും ജഗദും ബാത്ത്‌റോബിൽ ധരിച്ച് കൈകൾ പിടിച്ച് നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.

അമല പോളിന്റെ ജന്മദിനത്തിലാണ് ജഗദ് താരത്തെ പ്രപ്പോസ് ചെയ്ത് എത്തിയത്. ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ പെട്ടന്ന് ഡാൻസേഴ്സിന്റെ അടുത്തെത്തി അവർക്കൊപ്പം ചേരുകയാണ് ജഗദ്. ഡാൻസ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വീഡിയോയിൽ കാണാം.

നാല് വർഷത്തെ പ്രണയത്തിനു ശേഷം 2014 ൽ സംവിധായകൻ എ.എൽ. വിജയ്യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചനം നേടിയിരുന്നു. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിംഗുമായി താരം ലിവിംഗ് റിലേഷനിൽ ആയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനം അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here