ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിന്റെ 58-ാം ജന്മദിനമാണിന്ന്.

0
82

പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാന്റെ ആരാധകർ ഇത്തവണയും മന്നത്തിന് മുന്നിലെത്തി. 12 മണിയോടെ ആരവങ്ങളും പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളും മന്നത്തിന് മുന്നിൽ തുടങ്ങി. തന്റെ ആരാധകരെ കാണാൻ  പതിവ് തെറ്റിക്കാതെ തന്നെ ഷാരൂഖും എത്തി. എല്ലാ വർഷവും പിറന്നാൾ ദിനത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യാൻ സൂപ്പർ താരം ബാൽക്കണിയിൽ എത്താറുണ്ട്.

മന്നത്തിന്റെ ബാൽക്കണിയിൽ നിന്നുള്ള ഷാരൂഖിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരിക്കുകയാണ്. സ്‌നേഹ ചുംബനങ്ങൾ നൽകിയും കൈ വിടർത്തിയുള്ള സിഗ്നേച്ചർ സ്‌റ്റൈൽ കാണിച്ചും ഷാരൂഖ് ആരാധകരുടെ പിറന്നാൾ ആശംസ സ്വീകരിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. കറുത്ത നിറത്തിലുള്ള ടി-ഷർട്ടും കാമോഫ്‌ലാജ് കാർഗോയും കൂളിംഗ് ഗ്ലാസും തൊപ്പിയുമാണ് ഷാരൂഖ് ധരിച്ചിരുന്നത്. 1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1992 ൽ ഇറങ്ങിയ ദീവാനയാണ് ആദ്യത്തെ സിനിമ. അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്. 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) മിറ രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്. അതേ സമയം കഭി ഖുശി കഭി ഗം (2001), കൽ ഹോ ന ഹോ (2003), വീർ-സാരാ (2004), കഭി അൽവിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാൻ (2010) തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്.2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here