ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണ നേട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് രാജ്യത്തിന്റെ സുവര്‍ണ നേട്ടം. സരബ്‌ജോത് സിംഗ്, ശിവ നര്‍വാള്‍, അര്‍ജുന്‍ സിംഗ് ചീമ എന്നിവരടങ്ങിയ ഇന്ത്യന്‍ ടീമാണ് 1734 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടിയെടുത്തത്. 1733 പോയിന്റോടെ ചൈന വെള്ളിയും 1730 പോയിന്റോടെ വിയറ്റ്നാം വെങ്കല മെഡലും സ്വന്തമാക്കി.
580 പോയിന്റ് നേടിയ സരബ്ജോത് സിംഗ് വ്യക്തിഗത ഇനത്തില്‍ അഞ്ചാം സ്ഥാനവും 578 പോയിന്റുമായി അര്‍ജുന്‍ സിംഗ് ചീമ എട്ടാം സ്ഥാനവും നേടി. രാവിലെ 9 മണിയോടെ നടക്കാനിരിക്കുന്ന വ്യക്തിഗത ഫൈനലിലും ഇരുവരും സ്ഥാനങ്ങള്‍ നേടി എന്നതും ശ്രദ്ധേയമാണ്.