ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദിച്ചു കൊന്നു.

0
59

ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകം. 26 കാരനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. മാനസിക വെല്ലുവിളി നേരിടുന്ന ഇസ്സർ അഹമ്മദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മോഷണം കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം.

വടക്ക് കിഴക്കൻ ഡൽഹിയിലെ സുന്ദർ നഗരിയിലാണ് സംഭവം. ഇരുമ്പ് തൂണിൽ കെട്ടിയിട്ട് യുവാവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടയിൽ കുഴഞ്ഞുവീണ യുവാവ് തന്നെ മർദിക്കരുതെന്ന് ആവശ്യപ്പെടുന്ന ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.യുവാവിന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here