ഗൃഹനാഥന്‍ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍.

0
232

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരുത്തിച്ചാല്‍ സ്വദേശി എംവി ബാലകൃഷ്ണനെ (54) ആണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണന്റേത് കൊലപാതകമാണെന്ന സംശയമുള്ളതായി പോലീസ് സൂചിപ്പിച്ചു.

കുടുംബപ്രശ്നത്തെത്തുടര്‍ന്ന് വീട്ടുകാരില്‍ നിന്നും മാറി പരുത്തിച്ചാലിലെ വാടക വീട്ടില്‍ ഒറ്റയ്ക്കാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും രാത്രി വലിയ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. രാവിലെ അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

മരുമകനും ബാലകൃഷണനും തമ്മില്‍ അസ്വാരസ്യം ഉണ്ടായിരുന്നതായി സൂചനയുണ്ട്. മരിച്ച വീട്ടില്‍ നിന്നും മരുമകന്റെ ആധാര്‍ കാര്‍ഡ് പോലീസിന് ലഭിച്ചു. സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരുമകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാള്‍ ഒളിവിലാണെന്നും പോലീസ് സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here