റോവറിന്റെ പരീക്ഷണം ഇങ്ങനെ; സള്‍ഫര്‍ സാന്നിധ്യം പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ISRO.

0
118

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍- 3 ചന്ദ്രന്റെ പര്യവേക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ചന്ദ്രനില്‍ സള്‍ഫറിന്റെ സന്നിധ്യം പ്രഗ്യാന്‍ റോവര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ റോവര്‍ സള്‍ഫള്‍ സാന്നിധ്യം പരിശോധിക്കുന്ന പരീക്ഷണദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുകയാണ്.

അലൂമിനിയം, കാത്സ്യം, ക്രോമിയം മുതലായ മൂലകങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ടെന്ന് ചന്ദ്രയാന്‍-3 കണ്ടെത്തി. പ്രഗ്യാന്‍ റോവറിലെ ഘകആട ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഈ മൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് അഞ്ചു സെന്റിമീറ്റര്‍ താഴെയാണ് സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഇതാദ്യമായാണ് ഒരു ചാന്ദ്രദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നേരിട്ടെത്തി സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഖരരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കൂടുതല്‍ ഉറപ്പിക്കുന്നുണ്ട് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്ന സള്‍ഫറിന്റെ സാന്നിധ്യം. വിലയേറിയ നിരവധി മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രന്റെ പ്രേതഭൂമിയെന്ന് അറിയപ്പെടുന്ന ആരാരും എത്തിപ്പെടാത്ത ദക്ഷിണധ്രുവത്തിലുണ്ടാകാമെന്നും പുതിയ കണ്ടെത്തലുകള്‍ സൂചന നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here