സുക്മ: ഛത്തീസ്ഗഡിൽ ആദിവാസി യുവതിയെ സിആർപിഎഫ് ജവാൻ മാനംഭംഗപ്പെടുത്തി. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ സിആർപിഎഫ് കോൺസ്റ്റബിൾ ദുലിചന്ദ് അറസ്റ്റിലായി. സുക്മ ജില്ലയിലെ 21 വയസുകാരിയായ ആദിവാസി യുവതിയാണ് മാനഭംഗത്തിന് ഇരയായത്.
ദോർനാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ദുബാകോട്ട സിആർപിഎഫ് ക്യാമ്പിനു സമീപം ജൂലൈ 27 നായിരുന്നു സംഭവം. പുല്ലരിയാൻ എത്തിയ യുവതിയെ ദുലിചന്ദ് ബലാത്സംഗം ചെയ്യുകയായിരുന്നു.