ഷിംല ഹിമാചല്‍പ്രദേശില്‍ ഒരാഴ്ചയായി തുടരുന്ന പേമാരിയിലും മണ്ണിടിച്ചിലിലും മിന്നല്‍പ്രളയത്തിലും മരണം 61. ആയി.
രണ്ടുഘട്ടമായി സംസ്ഥാനത്ത് നാശംവിതച്ച മഴയില് ഏകദേശം 10,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് പറഞ്ഞു. ഈ മഴക്കാലത്ത് ഹിമാചല്‍ പ്രദേശില്‍ 170 മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായി. ഏകദേശം 9600 വീടിന് നാശനഷ്ടമുണ്ടാക്കി.
ഉത്തരാഖണ്ഡും മുങ്ങി
പേമാരി തുടരുന്ന ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില് ഒറ്റപ്പെട്ട അൻപതോളം പേരെ ഹെലികോപ്റ്ററില്‍ രക്ഷിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയില് മരണം 65 ആയി.