തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു.

0
75

തിരുവനന്തപുരം വെങ്ങാനൂരിൽ ഗുണ്ടാ ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചു.വെണ്ണിയൂർ സ്വദേശി ഷിജിന്റെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. നാലംഗ സംഘം ഷിജിനെയും ഭാര്യയെയും മർദ്ദിച്ചു. കമ്പി വടി കൊണ്ട് ഷിജിന്റെ കാൽ അടിച്ചൊടിച്ചു.

ആക്രമണത്തിനിടെ വീട്ടിലുണ്ടായിരുന്ന നാലു പവന്റെ സ്വർണവും കവർന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here