ഹിമാചൽ പ്രദേശിന് 180 കോടി രൂപ അനുവദിച്ച് അമിത് ഷാ

0
80

പ്രളയബാധിത ഹിമാചൽ പ്രദേശിന്റെ ദുരന്ത നിവാരണത്തിന് കേന്ദ്ര സഹായം അനുവദിച്ചു.180 കോടി രൂപയാണ് കേന്ദ്ര വിഹിതമായി അനുവദിച്ചത്. സഹായം മുൻകൂറായി അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച അംഗീകാരം നൽകി.

ജനങ്ങൾക്ക് ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ ഫണ്ട് അനുവദിച്ചെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഹിമാചൽ പ്രദേശിന് ഇടക്കാലാശ്വാസമായി 2023-24 ലെ  എസ്ഡിആർഎഫിന്റെ കേന്ദ്ര വിഹിതമായ 180.40 കോടി രൂപയുടെ രണ്ട് ഗഡു മുൻകൂർ റിലീസ് ചെയ്യും. ഇതിന് ആഭ്യന്തര മന്ത്രി അനുമതി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലമുണ്ടായ സാഹചര്യം നേരിടാൻ, നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും കേന്ദ്രം നൽകി. കൂടാതെ സാമ്പത്തിക സഹായവും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 11 ടീമുകളും രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളും മറ്റ് ആവശ്യമായ ഉപകരണങ്ങളും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സഹായത്തിനായി വിവിധ ആർമി ഏവിയേഷൻ ടീമുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ രണ്ട് എംഎൈ-17വി5 ഹെലികോപ്റ്ററുകളും ദൗത്യങ്ങൾക്കായി നൽകിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

ഹിമാചൽ പ്രദേശ് സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളും സ്ഥിതിഗതികളും തത്സമയം വിലയിരുത്തും. ഇതിനായി കേന്ദ്ര സർക്കാർ ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമുകളെ (ഐഎംസിടി) രൂപീകരിച്ചിട്ടുണ്ട്. ഐഎംസിടികൾ ജൂലൈ 17 ന് ഫീൽഡ് സന്ദർശനങ്ങൾ ആരംഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 2023-24 വർഷത്തിൽ എസ്ഡിആർഎഫിന്റെ കേന്ദ്ര വിഹിതമായി 10,031.20 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. 27 സംസ്ഥാനങ്ങളിലേക്കാണ് അനുവദിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here