കെജിഎഫ് രണ്ടിലെ വില്ലന്റെ ക്യാരക്ടര്‍ പോസ്റ്റര്‍; അധീരയായി സഞ്‍ജയ് ദത്ത്

0
82

തെന്നിന്ത്യൻ സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി ആരാധനയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കുന്ന സഞ്‍ജയ് ദത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. അധീര എന്ന കഥാപാത്രമായാണ് സഞ്‍ജയ് ദത്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. വില്ലനായാണ് ചിത്രത്തില്‍ സഞ്‍ജയ് ദത്ത് അഭിനയിക്കുന്നത്.

പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവീണ ടാണ്ടനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. യാഷിന് രാജ്യത്ത് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്. കേരളത്തിലും ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here