കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വടക്കൻ സിക്കിമിൽ കുടുങ്ങിയ രണ്ടായിരത്തിലധികം വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യവും ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (ബിആർഒ) ശനിയാഴ്ച രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച, പേമാരി വടക്കൻ സിക്കിമിൽ പെയ്തത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാവുകയും മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് തടസ്സപ്പെടുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചുങ്താങ്ങിനടുത്തുള്ള ഒരു പാലം ഒലിച്ചുപോയി. തൽഫലമായി, ഇതോടെ 3,500 വിനോദസഞ്ചാരികൾ പ്രദേശത്ത് കുടുങ്ങി.
സ്‌ട്രൈക്കിംഗ് ലയൺ ഡിവിഷൻ, ത്രിശക്തി കോർപ്‌സ്, ഇന്ത്യൻ ആർമി, ബിആർഒ എന്നിവയുടെ ട്രൂപ്പുകളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പ്രദേശത്ത് റോഡ് ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ടെന്റുകളും മെഡിക്കൽ എയ്ഡ് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ഇനിയുള്ള യാത്രയ്ക്ക് റൂട്ട് ക്ലിയർ ആകുന്നത് വരെ ആവശ്യമായ എല്ലാ സഹായവും നൽകും.
ഇന്ത്യൻ സൈന്യം, വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും സഹായം നൽകുന്നതിൽ സജീവമായി തുടരുന്നു. നോർത്ത് സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഹൈവേകൾ അടച്ചതിനാൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ ദുരിതബാധിത പ്രദേശങ്ങളിൽ കുടുങ്ങി.
ദേശീയ പാതയുടെ ഇരുവശങ്ങളിലും വിനോദസഞ്ചാരികളടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വെള്ളിയാഴ്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെക്കുറിച്ച് എന്തെങ്കിലും അന്വേഷണമുണ്ടായാൽ ബന്ധപ്പെടാൻ നോർത്ത് സിക്കിം ജില്ലാ ഭരണകൂടം ഹെൽപ്പ് ലൈൻ നമ്പറുകൾ — 8509822997 / 116464265 — സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.