ചൈനയുടെ ദേശീയ സുരക്ഷാ നിയമം; ഹോങ്കോംഗിനുള്ള പ്രതിരോധ കരാര്‍ പിൻവലിച്ച് ജര്‍മ്മനി

0
82

ബര്‍ലിന്‍: ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് ജര്‍മ്മനിയും ഹോങ്കോംഗിനെ കൈവിടുന്നു. അമേരിക്കയ്ക്കും ബ്രിട്ടനും പുറകേ ജര്‍മ്മനിയും പ്രതിരോധ രംഗത്തെ കരാറുകളില്‍ നിന്നും പിന്മാറിയതായി റിപ്പോര്‍ട്ട്. നിലവില്‍ ഹോങ്കോംഗിന് നല്‍കിവരുന്ന എല്ലാ ആയുധകയറ്റുമതിയും ജര്‍മ്മനി നിര്‍ത്തി. ഇതോടൊപ്പം മറ്റ് ചരക്കുകൈമാറ്റവും വേണ്ടെന്ന് വച്ചിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി ഹീക്കൂ മാസ്സ് അറിയിച്ചു. ഹോങ്കോംഗിന് മേല്‍ ചൈന ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.

‘ചൈനയുടെ ആധിപത്യത്തിനെതിരെ യൂറോപ്പ് ഒറ്റ സ്വരത്തില്‍ പ്രതികരിക്കേണ്ട സമയമാണിത്. ചൈനയെപ്പോലെയുള്ള ഒരു ശക്തിക്കെതിരെ അത്തരം സമീപനം മാത്രമേ ഇനി സ്വീകരിക്കാന്‍ സാധിക്കൂ’ – ഹീക്കൂ മാസ്സ് പറഞ്ഞൂ.

ജര്‍മ്മനിയെ സംബന്ധിച്ച് ഞങ്ങള്‍ ആദ്യ ചുവടുവച്ചു കഴിഞ്ഞു. മാത്രമല്ല ആയുധങ്ങള്‍ ഹോങ്കോഗിലെത്തിയാല്‍ അത് ചൈനയ്ക്ക് ലഭിക്കുന്നതിന് തുല്യമാണ്. ഒപ്പം വിവിധ സാങ്കേതിക ഉപകരണങ്ങളും ഇനി അയക്കുന്നില്ലെന്നും മാസ്സ് വ്യക്തമാക്കി. .

LEAVE A REPLY

Please enter your comment!
Please enter your name here