വൻ അഴിച്ചുപണിയുമായി ബ്ലാസ്‌റ്റേഴ്‌സ്.

0
137

ഐഎസ്എൽ സീസൺ അടുത്തിരിക്കെ ക്ലബ്ബിൽ വൻ അഴിച്ചുപണിയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്. അഞ്ച് താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കി. വിക്‌ടർ മോംഗിൽ, അപ്പോസ്‌തലോസ് ജിയാനോ, ഇവാൻ കലിയൂഷ്നി, ഹർമൻജോത് ഖബ്ര, മുഹീത് ഖാൻ എന്നിവർ ക്ലബ് വിടുകയാണെന്ന് ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ സീസൺ പ്ലേ ഓഫിൽ ബെംഗളുരുവിന് എതിരായ അപ്രതീക്ഷിത തോൽവിയോടെ കിരീട പ്രതീക്ഷ അവസാന ഘട്ടത്തിൽ ഉപേക്ഷിക്കേണ്ടി വന്ന ടീമിന് ഇക്കുറി അത് മറികടക്കേണ്ടതുണ്ട്. അതിനായുള്ള ശ്രമങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയിരുന്ന ഇവാൻ പിന്നീട് നിറം മങ്ങിയിരുന്നു.

കബ്രയാവട്ടെ പരിക്കിന്റെ പിടിയിലായതിനാൽ കഴിഞ്ഞ സീസണിൽ കാര്യമായ പ്രകടനം നടത്തിയില്ല. ജിയാനോയും, മോംഗിലും ശരാശരിയിൽ ഒതുങ്ങിയപ്പോൾ മുഹീൻ ഖാൻ കളത്തിൽ ഇറങ്ങിയതുമില്ല. അതിനാലാണ് പുതിയ താരങ്ങളെ കൂടാരത്തിൽ എത്തിക്കാൻ കെബിഎഫ്‌സി ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here