മുൻ വനിതാ സ്പ്രിന്റ് ലോക ചാമ്പ്യൻ ടോറി ബോവി അന്തരിച്ചു;

0
69

യുഎസിൽ നിന്നുള്ള മുൻ 100 മീറ്റർ ലോക ചാമ്പ്യൻ സ്പ്രിന്റർ ടോറി ബോവി അന്തരിച്ചു. 32 വയസായിരുന്നു. അവരുടെ മാനേജ്മെന്റ് കമ്പനി തന്നെയാണ് മരണ വാർത്ത പുറത്തിവിട്ടത്. 2017ൽ ലോക ചാമ്പ്യനായിരുന്ന അമേരിക്കക്കാരി, 2016-ലെ റിയോ ഒളിമ്പിക്‌സിൽ മൂന്ന് മെഡലുകൾ നേടിയിരുന്നു. റിയോ ഒളിമ്പിക്‌സിൽ യുഎസ്എ റിലേ ടീമിനൊപ്പം സ്വർണം നേടി.

“ടോറി ബോവി അന്തരിച്ചു എന്ന വളരെ സങ്കടകരമായ വാർത്ത പങ്കിടുന്നതിൽ ഞങ്ങൾ ദുഖിതരാണ്” ഐക്കൺ മാനേജ്‌മെന്റ് ട്വിറ്ററിലെ ഒരു പ്രസ്‌താവനയിലൂടെ പറഞ്ഞു.

“ഞങ്ങൾക്ക് ഒരു ക്ലയന്റ്, പ്രിയ സുഹൃത്ത്, മകൾ, സഹോദരി എന്നിവരെ നഷ്‌ട. ടോറി ഒരു ചാമ്പ്യനായിരുന്നു… വളരെ തെളിച്ചമാർന്ന ഒരു പ്രകാശം! ഞങ്ങൾ ശരിക്കും ഹൃദയം തകർന്നവരാണ്, ഞങ്ങളുടെ പ്രാർത്ഥനകൾ ടോറിയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പമുണ്ട്” അവർ കൂട്ടിച്ചേർത്തു.

എന്നാൽ അവരുടെ മരണകാരണം എന്താണെന്ന് മാനേജ്മെന്റ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. റിയോയിൽ 100 മീറ്ററിൽ ജമൈക്കയുടെ എലെയ്ൻ തോംസണിന് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്‌ത ബോവി, ഒരു വർഷത്തിനുശേഷം ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here