കെഎസ്‌എഫ്‌ഇ ഡയമണ്ട് ചിട്ടികള്‍ ഉദ്‌ഘാടനംചെയ്‌തു.

0
50

കൊല്ലം: കെഎസ്‌എഫ്‌ഇ ഡയമണ്ട് ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.

ജനങ്ങള്‍ക്ക് സാമ്ബത്തിക ഭദ്രത ഉറപ്പാക്കുന്ന മികച്ച സ്ഥാപനമാണ് കെഎസ്‌എഫ്‌ഇ എന്ന് മന്ത്രി പറഞ്ഞു. 2000 പേരെ പുതുതായി കെഎസ്‌എഫ്‌ഇയില്‍ നിയമിച്ചു. 40 ലക്ഷം പേര്‍ വിശ്വസ്തതയോടെ സാമ്ബത്തിക ഇടപാടുകള്‍ വേഗത്തിലും കാര്യക്ഷമമായും നടത്തുന്ന സ്ഥാപനം കൂടിയാണിത്.

സര്‍ക്കാര്‍ ഗ്യാരന്റിയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ നിക്ഷേപത്തട്ടിപ്പ് പോലുള്ള കെണികളില്‍ അകപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.വജ്ര, സ്വര്‍ണാഭരണങ്ങളുടെ രൂപത്തില്‍ 4.76 കോടി രൂപയുടെ സമ്മാനങ്ങള്‍ ചിട്ടി വരിക്കാര്‍ക്ക് നല്‍കുന്ന പദ്ധതിയാണ് ഡയമണ്ട് ചിട്ടി. ബംബര്‍ സമ്മാനമായി 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളോ 25 ലക്ഷം രൂപയോ ഒരാള്‍ക്ക് നല്‍കും. മേഖലാതലത്തില്‍ 10 പവന്‍ സ്വര്‍ണമോ 4.50 ലക്ഷം രൂപയോ 17 പേര്‍ക്ക് നല്‍കും.

വിവിധ ശാഖാതലങ്ങളിലായി 3744 പേര്‍ക്ക് 10000 രൂപയുടെ സ്വര്‍ണനാണയമോ 10000 രൂപ വീതമോ നല്‍കും. ഏപ്രില്‍ 17 മുതല്‍ സെപ്‌തംബര്‍ 30 വരെയാണ് ചിട്ടിയുടെ കാലാവധി.ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ വി ഷൈലജ, കെഎസ്‌എഫ്‌ഇ ചെയര്‍മാന്‍ കെ വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ എസ് കെ സനില്‍, ജീവനക്കാരുടെ സംഘടനാ നേതാക്കളായ എസ് മുരളീകൃഷ്ണപിള്ള, എസ് അരുണ്‍ ബോസ്, എസ് വിനോദ്, ആനന്ദസ്വാമി, ഇ കെ സുനില്‍, സുശീലന്‍, എസ് വിനോദ്, ഉപയോക്താവായ കെ ജാജിമോള്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here