പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്‌ചുക്കുമായി ന്യൂഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി.
“ഭൂട്ടാന്‍ രാജാവായ ജിഗ്‌മേ ഖേസര്‍ നാംഗ്യേല്‍ വാങ്‌ചുക്കിനെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ ഊഷ്മളവും ഫലപ്രദവുമായ ഒരു കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതില്‍ ഞങ്ങളുടെ ഉറ്റ സൗഹൃദവും തുടര്‍ച്ചയായുള്ള ഡ്രക് ഗയാല്‍പോസിന്റെ കാഴ്ചപ്പാടും ആഴത്തില്‍ വിലമതിക്കുന്നു.”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ ബന്ധങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യ സ്ഥിരമായി ഭൂട്ടാന്റെ മുന്‍നിര വ്യാപാര പങ്കാളിയാണ്. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി വാങ്ചുക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുന്നതിനും സാമ്ബത്തിക, വികസന സഹകരണം ശക്തിപ്പെടുത്തുന്നതിനും അവസരം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെ പറഞ്ഞു