ഏപ്രില്‍ 1-ന് ഭോപ്പാല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭോപ്പാലിലെ കുശാഭാവു താക്കറെ ഹാളില്‍ നടക്കുന്ന സംയുക്ത കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ്-202 സൈനിക മേധാവിമാരുടെ സംയുക്ത സമ്മേളത്തില്‍ രാവിലെ 10 മണിയോടെ പങ്കെടുക്കും.
സുസജ്ജം , ഉജ്ജീവനം, സന്ദര്‍ഭോചിതം എന്ന വിഷയങ്ങളിലാണ് 2023 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 1 വരെ സൈനിക കമാന്‍ഡര്‍മാരുടെ ത്രിദിന സമ്മേളനം നടക്കുന്നത്. സായുധ സേനയിലെ കൂട്ടായ്മയും , തീയേറ്ററൈസേഷനും ഉള്‍പ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സായുധ സേനയുടെ തയ്യാറെടുപ്പും പ്രതിരോധ ആവാസവ്യവസ്ഥയിലെ പുരോഗതിയും അവലോകനം ചെയ്യും.
മൂന്ന് സായുധ സേനകളിലെ കമാന്‍ഡര്‍മാരും പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കും. കര, നാവിക, വ്യോമസേനകളിലെ സൈനികര്‍, നാവികര്‍, വൈമാനികര്‍ എന്നിവരുമായി സമഗ്രവും അനൗപചാരികവുമായ ആശയവിനിമയവും നടക്കും.