കെഎസ്ഡിപിയില്‍ തുള്ളിമരുന്ന് നിര്‍മാണത്തിന് പുതിയ പ്ലാന്റ്.

0
57

മാരാരിക്കുളം: പൊതുമേഖല മരുന്ന് നിര്‍മാണശാലയായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിലെ (കെഎസ്ഡിപി) എല്‍ വി പി, എസ് വി പി ഒപ്താല്‍മിക് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി.

പുതിയ പ്ലാന്റില്‍ ഐവി ഫ്‌ളൂയിഡ്, ലിക്വിഡ് ഇന്‍ജക്ഷന്‍ മരുന്നുകള്‍,കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നുകള്‍ എന്നിവ ഉത്‌പ്പാദിപ്പിക്കും. ഐ വി ഫ്‌ളൂയിഡ് നിര്‍മിക്കുന്നതിനുള്ള അത്യാധുനിക യന്ത്രം ജര്‍മ്മനിയില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്. 58.87 കോടിയാണ് എല്‍ വി പി, എസ് വി പി ഒപ്താല്‍മിക് പ്ലാന്റിന്റെ നിര്‍മാണ ചെലവ് .

2023-–24 സാമ്ബത്തിക വര്‍ഷത്തില്‍ കമ്മീഷന്‍ ചെയ്ത് ഉത്‌പാദനം ആരംഭിക്കുമെന്ന് ചെയര്‍മാന്‍ സി ബി ചന്ദ്രബാബു അറിയിച്ചു.സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാന്‍സര്‍ മരുന്നുകള്‍ നിര്‍മിക്കാന്‍ കെഎസ്ഡിപിയില്‍ 230 കോടി രൂപ ചെലവില്‍ ഓങ്കോളജി ഫാര്‍മ പാര്‍ക്ക് നിര്‍മാണം അടുത്ത സാമ്ബത്തിക വര്‍ഷം ആരംഭിക്കും.കെഎസ്ഡിപി ആസ്ഥാനത്തോട് ചേര്‍ന്നുള്ള 6.38 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം .സംസ്ഥാനത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ പ്ലാന്റ്‌ ആകും കെഎസ്ഡിപിയില്‍ നിര്‍മിക്കുന്നത്.വില കൂടിയ അര്‍ബുദ മരുന്നുകള്‍ വളരെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.

നിലവില്‍ 52 ഇനം മരുന്നുകളാണ് കെഎസ്ഡിപിയില്‍ ഉത്പാദിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്ര,തെലുങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കെഎസ്ഡിപി മരുന്നു വിതരണം നടത്തുന്നു. മൃഗസംരക്ഷണ വകുപ്പിന് ആവശ്യമായ മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. 80കോടിയുടെ വിറ്റുവരവും 10 ശതമാനം പ്രവര്‍ത്തന ലാഭവുമാണ് ഈ വര്‍ഷം കെഎസ്ഡിപി പ്രതീക്ഷിക്കുന്നത്. 52 മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നത്‌അടുത്തവര്‍ഷം 92 ആക്കാനുള്ള ലൈസന്‍സ് നേടിക്കഴിഞ്ഞു. അതിലൂടെ 120 കോടി വിറ്റുവരവും 10 ശതമാനം പ്രവര്‍ത്തന ലാഭവും കെഎസ്ഡിപി പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ ഇ എ സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here