കാസർഗോഡ്: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ അഞ്ചോളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു . മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
കാസർഗോഡ് ജില്ലയിൽ ഇന്നലെ 106 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം കാസർഗോഡ് കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വരും.