കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെന്റിന്റെ (actor Innocent) നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. അർബുദരോഗ സംബന്ധിയായ പ്രശ്നങ്ങൾ സങ്കീർണമായതോടെ രണ്ടാഴ്ച മുൻപ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ.സി.യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെനിറ്റിലേറ്റർ സഹായം വേണ്ടിവന്നിരുന്നു. കാൻസറിനെ വളരെ ശക്തമായി നേരിട്ട് പലർക്കും പ്രചോദനമായ ജീവിതാനുഭവങ്ങൾ അദ്ദേഹം പലപ്പോഴും പങ്കിട്ടിരുന്നു. ഇതിനു ശേഷം സിനിമയിൽ സജീവമാവുകയും ചെയ്‌തു.