രുചിയിൽ മാത്രമല്ല, ആരോഗ്യകാര്യത്തിലും ചര്‍മ്മ സംരക്ഷണത്തിലും കേമനാണ് തക്കാളി

0
72

തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. അത് എന്തു തന്നെയായാലും തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി വളരെയധികം ഗുണങ്ങളാണുള്ളത്. പോഷക സാന്ദ്രമായ സൂപ്പർഫുഡാണ് തക്കാളി.വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയമിന്‍ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ ലൈക്കോപീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. മറ്റ് 5% പ്രധാനമായും കാര്‍ബോയും ഫൈബറുമാണ്. ഒരു ഇടത്തരം വലിപ്പമുള്ള തക്കാളി (123 ഗ്രാം) 22 കലോറി മാത്രമേ ഉള്ളൂ. ഇതിലെ പോഷകങ്ങൾ ആരോഗ്യകരമായ ചർമ്മം, ശരീരഭാരം കുറയ്ക്കൽ, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്നു. തക്കാളിയിൽ പ്രധാന കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കണ്ണിന്‍റെ ആരോഗ്യത്തിന് ഇവ നല്ലതാണ്.

അറിയാം തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍… 

ഒന്ന്…ഹൃദയാരോഗ്യത്തിനായി തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ലൈക്കോപീന്‍ എന്നത് തക്കാളിയില്‍ വളരെയധികം കാണുന്ന ഒരു കരോറ്റെനോയിഡ് ആണ്. ഇവ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.

രണ്ട്…വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് തക്കാളി. പ്രോസ്റ്റേറ്റ് ക്യാൻസറിലെ ട്യൂമർ വികസനം തടയുന്നതിന് ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ കഴിക്കുന്നത് സഹായകമാണെന്ന് മോളിക്യുലാർ ക്യാൻസർ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മൂന്ന്…ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. തക്കാളിയില്‍  നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാന്‍ ഉത്തമമാണ്.

നാല്…ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ദിവസേന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

അഞ്ച്….ഒരു കപ്പ് ചെറിയ തക്കാളിയിൽ ഏകദേശം 2 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. അതിനാല്‍‌ പ്രമേഹ രോഗികള്‍ക്കും തക്കാളി കഴിക്കാം.

ആറ്…ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍, മുടി, ചര്‍മം എന്നിവ നിലനിര്‍ത്താന്‍ തക്കാളി സഹായിക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പാക്കുകള്‍ ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here