മാളവിക മോഹനന്റെ ‘ക്രിസ്റ്റി’ ഇനി ഒടിടിയില്‍, റിലീസ് പ്രഖ്യാപിച്ച് പുതിയ ട്രെയിലര്‍

0
63

മാളവിക മോഹനനും മാത്യു തോമസും ഒന്നിച്ച ‘ക്രിസ്റ്റി’ അടുത്തിടെയാണ് തിയറ്ററുകളില്‍ എത്തിയത്. നവാഗതനായ ആല്‍വിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണങ്ങളാണ് ‘ക്രിസ്റ്റി’യെന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ മാളവിക മോഹനൻ നായികയായ ചിത്രം ഒടിടി സ്‍ട്രീമിംഗിന് തയ്യാറായി എന്ന് അറിയിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സോണി ലിവാണ് മാത്യു നായകനായ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച 10നാണ് മാത്യു തോമസിന്റെ ചിത്രത്തിന്റെ സ്‍ട്രീമിംഗ് ആരംഭിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഥ ആൽവിൻ ഹെൻറിയുടേത് തന്നെ.  ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രദീപ് ഗോപിനാഥ്.

ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ‘പട്ടം പോലെ’, ‘ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്.  കലാസംവിധാനം സുജിത് രാഘവ് ആണ്. ഗാനരചന അൻവർ അലി, വിനായക് ശശികുമാർ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസും ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here