വെള്ളക്കെട്ടിൽ വീണ പൂച്ചയെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി നായ

0
48

ചിലപ്പോൾ മനുഷ്യനേക്കാൾ യുക്തിപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കാനുള്ള കഴിവ് മൃഗങ്ങൾ പ്രകടിപ്പിക്കുന്നത് കാണാം. സഹജീവികളോടുള്ള സ്നേഹം മൃഗങ്ങൾ പ്രകടിപ്പിക്കുന്നത് പലപ്പോഴും നമ്മെ അമ്പരപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയായി. നെറ്റി സൺസിന്‍റെ ഹൃദയത്തെ സ്പർശിച്ച ആ വീഡിയോയിലെ താരങ്ങളാകട്ടെ ബന്ധ ശത്രുക്കളെന്ന് മനുഷ്യന്‍ നീരീക്ഷിച്ച നായയും പൂച്ചയുമായിരുന്നു. ഇത്രമാത്രം കരുതലും സ്നേഹവും മൃഗങ്ങൾക്കിടയിലും ഉണ്ടോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആ വീഡിയോ.

Gabriele Corno എന്ന ട്വിറ്റർ അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഒരു വെള്ളക്കെട്ടിൽ വീണ് കിടക്കുന്ന പൂച്ചക്കുട്ടിയെ സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ട് ഒരു നായ രക്ഷിച്ചെടുക്കുന്നതാണ് വീഡിയോയിൽ. വെള്ളപ്പൊക്കത്തിൽ വീണ് കിടക്കുന്ന ഒരു പൂച്ചക്കുട്ടിയും അതിന് സമീപത്തായി പൂച്ചക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്ന രണ്ട് നായ്ക്കളുമാണ് വീഡിയോയിൽ. അതിൽ ഒരു നായ വെള്ളക്കെട്ടിന്‍റെ ചുറ്റുമതിലിൽ കയറി നിന്ന് പൂച്ചയെ രക്ഷിക്കാനായി തന്‍റെ മുൻകാലുകൾ താഴ്ത്തി കൊടുക്കുകയും കഴുത്തിൽ പിടിച്ചു കയറാനായി തല നീട്ടി കൊടുക്കുന്നതും ഒക്കെ കാണാം.

പക്ഷേ, പലതവണ പൂച്ച ശ്രമിച്ചിട്ടും അവന് രക്ഷപ്പെടാന്‍ കഴിയുന്നില്ല. അവന്‍റെ ഓരോ ശ്രമവും പാഴാവുന്നു. ഇതിനിടയിൽ വെള്ളത്തിൽ നിന്നും കയറാനുള്ള പരാക്രമത്തിൽ പൂച്ചയുടെ കൈ തട്ടി രക്ഷിക്കാൻ എത്തിയ നായയും വെള്ളത്തിലേക്ക് വീഴുന്നു. ഇരുവരും വെള്ളത്തിൽ മുങ്ങിപ്പോകും എന്നാണ് ആദ്യം നമ്മൾ ഭയക്കുന്നതിനിടെ, നായ അതിസാഹസികമായി ആ പൂച്ചയെ തന്‍റെ പുറത്ത് കയറ്റി വെള്ളക്കെട്ടിന് മുകളിലേക്ക് ചാടി കയറാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നു. ഒടുവിൽ, നായയുടെ ശ്രമം വിജയിച്ചു. പൂച്ച സുരക്ഷിതമായി വെള്ളത്തിൽ നിന്നും കയറി. തൊട്ടുപിന്നാലെ രക്ഷപ്പെടാനുള്ള നായയുടെ ശ്രമം പരാജയപ്പെട്ട് അത് വെള്ളത്തിലേക്ക് തന്നെ വീണു. എന്നാല്‍ തൊട്ടടുത്ത ശ്രമത്തില്‍ നായയും വെള്ളത്തില്‍ നിന്ന് കരയ്ക്ക് കയറുന്നു.

ഈ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് നെറ്റിസണ്‍സിനിടെയില്‍ നിന്നും ലഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി ആളുകൾ ആണ് നായയുടെ ബുദ്ധിയെയും ധൈര്യത്തെയും പ്രശംസിച്ച് കൊണ്ട് വീഡിയോയ്ക്ക് താഴെ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹത്തെക്കുറിച്ചും നിരവധി ആളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here