രണ്ട് തരം സംസ്‌കാരം പിന്തുടരുന്ന വ്യക്തികളുള്ള ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ഒരുകൂട്ടും ആളുകൾ ശാസ്ത്രത്തെ പിന്തുടരുമ്പോൾ മറ്റുചിലർ ആത്മീയ വശം പിന്തുടരുന്നു. അത്തരത്തിൽ ശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവർ എല്ലാവർഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞനായ സിവി രാമന്റെ ശ്രദ്ധേയമയ പ്രവർത്തനങ്ങളെ അനുസ്മരിക്കാൻ എല്ലാ വർഷവും ഫെബ്രുവരി 28ന് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നു.
1928ൽ ഇന്ത്യൻ ശാസ്ത്രജ്ഞൻ സർ ചന്ദ്രശേഖര വെങ്കിട രാമൻ, ‘രാമൻ പ്രഭാവം’ എന്ന പ്രതിഭാസം കണ്ടെത്തി. അദ്ദേഹത്തിൻറെ ശ്രദ്ധേയമായ ഈ കണ്ടുപിടിത്തത്തിന്, 1930ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചു. ശാസ്ത്ര മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ നോബൽ സമ്മാനമാണിത്. ഇതിൻറെ ഓർമയ്ക്കായാണ് എല്ലാ വർഷവും ദേശീയ ശാസ്ത്ര ദിനം ആചരിക്കുന്നത്.
1921 ൽ യൂറോപ്പിലേക്കുള്ള തന്റെ യാത്രക്കിടെ മെഡിറ്ററേനിയൻ കടലിന്റെ നിറം നീല നിറം കണ്ട് രാമൻ കൗതുകത്തിലാണ്. ഇത് സുതാര്യമായ പ്രതലങ്ങൾ, ഐസ് ബ്ലോക്കുകൾ, പ്രകാശം എന്നിവ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഐസ് ക്യൂബിലൂടെ പ്രകാശം നടന്നു പോകുമ്പോൾ തരംഗ ദൈർഘ്യത്തിൽ ഒരു മാറ്റം രാമൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെയൊരു പ്രതിഭാസം ജനിച്ചു.
1986ൽ ഫെബ്രുവരി 28ന് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കണമെന്ന് നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്മ്യൂണിക്കേഷൻ ഇന്ത്യ ഗവൺമെൻറിനോട് അഭ്യർത്ഥിച്ചു. ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകൾ, കോളജുകൾ, സർവ്വകലാശാലകൾ, മറ്റ് സയൻസ്, എഞ്ചിനീയറിങ്, മെഡിക്കൽ, റിസർച്ച് ഓർഗനൈസേഷനുകൾ എന്നിവിടങ്ങളിൽ ദേശീയ ശാസ്ത്ര ദിനം ആചരിക്കാറുണ്ട്.
സി.വി.രാമൻ തന്റെ ശ്രദ്ധേയമായ കണ്ടുപിടിത്തത്തിന്റെ പേരിൽ ഇന്നും ഓർമിക്കപ്പെടുന്നു. 1970-ൽ 82-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. 1986 മുതൽ ആണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കാൻ തുടങ്ങിയത്. എല്ലാ വർഷവും, വിവിധ തീമുകൾക്ക് കീഴിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു. ‘ ആഗോള ശാസ്ത്രം ലോക ക്ഷേമത്തിനായി എന്നതാണ് ഈ വർഷത്തെ തീം.
രാജ്യ പുരോഗതിയും സമാധാനവും നിലനിർത്തുന്നതിൽ ശാസ്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും ശാസ്ത്രത്തെ നല്ല നിലയ്ക്ക് ഉപയോഗിക്കുവാൻ സമൂഹത്തിന് പരിശീലനം നൽകുകയുമാണ് ലോക ശാസ്ത്ര ദിനം കൊണ്ടുദ്ദേശിക്കുന്നത്.