പപ്പായയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളെ കുറിച്ച് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ പപ്പായയുടെ കുരുക്കള്‍ ശരീരത്തിന് എത്രത്തോളം ഗുണകരമാണെന്ന് മിക്കവര്‍ക്കും അറിയാന്‍ വഴിയില്ല.
ഇതിനാല്‍ തന്നെ പപ്പായയുടെ കുരു വെറുതെ കളയാറാണ് പതിവ്. എന്നാല്‍ പപ്പായ പഴം പോലെ തന്നെ ഇതിന്റെ കുരുക്കളും ഏറെ ആരോഗ്യ ഗുണങ്ങളുള്ളതാണ്. കുരുക്കള്‍ക്ക് ചെറിയ ചവര്‍പ്പുള്ളതിനാല്‍ തന്നെ മിക്കവര്‍ക്കും ഇതിന്റെ ടേസ്റ്റ് ഇഷ്മാവാനും വഴിയില്ല. അത്തരക്കാര്‍ക്ക് കുരു ഉണക്കി കഴിക്കാവുന്നതാണ്, ഇത് പൊടിച്ച് ആഹാരത്തില്‍ ചേര്‍ത്താലും മതിയാവും.
പ്രോട്ടീന്‍, വിറ്റാമിനുകള്‍, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്ബ്, തുടങ്ങിയ ശരീരത്തിന് ആവശ്യമുള്ള ധാതുക്കളുടെ കലവറയാണ് പപ്പായയുടെ കുരുവില്‍ അടങ്ങിയിട്ടുള്ളത്. ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റായ പോളിഫെനോള്‍ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യതയെ ചെറുക്കാന്‍ ശേഷിയുള്ളതാണ്.
പപ്പായ വിത്തിലുള്ള കാര്‍പൈന്‍ എന്ന പദാര്‍ത്ഥം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കുടലിലെ വിരകളെ ഇല്ലാതാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. മലബന്ധം ഒഴിവാക്കാനും ഇത് പ്രയോജനകരമാണ്.
പപ്പായ കുരുവില്‍ ഉയര്‍ന്ന ഫൈബറുകളുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, ഇതിനൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കുരുവിലെ വിറ്റാമിനുകളും ധാതുക്കളും അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.