പി.എസ്.സി പ്രൊഫൈലില്‍ വിദ്യാഭ്യാസ യോഗ്യതയും തിരുത്താം

0
61

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ ചേര്‍ത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്താനുള്ള സംവിധാനം കൂടി പി.എസ്.സി ലഭ്യമാക്കി.

വ്യക്തിഗത വിവരങ്ങള്‍, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യം നേരത്തേ ലഭ്യമാക്കിയിരുന്നു. ഇത്തരം ആവശ്യങ്ങള്‍ക്കായി ഇനി പി.എസ്.സി ഓഫിസില്‍ നേരിട്ട് ഹാജരാകേണ്ട.

ജനന തീയതി, ഫോട്ടോ, ഒപ്പ് എന്നിവ സ്വയം തിരുത്താനാകില്ല. അവക്ക് നിലവിലെ രീതി തുടരും. തിരുത്തലുകള്‍ ഉദ്യോഗാര്‍ഥികളുടെ അറിവോടെ നടക്കുന്നെന്ന് ഉറപ്പാക്കാന്‍ ഒ.ടി.പി രീതിയും ഏര്‍പ്പെടുത്തി. സ്വയം വരുത്തുന്ന മാറ്റങ്ങള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന സമയത്ത് ഉദ്യോഗാര്‍ഥികള്‍ രേഖാമൂലം തെളിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here