ഇന്ത്യ- ന്യുസീലന്‍ഡ് രണ്ടാം ട്വന്റി 20 ഇന്ന്

0
58

ലഖ്‌നൗ: ഇന്ത്യ- ന്യുസീലന്‍ഡ് രണ്ടാം ട്വന്റി 20 ഇന്ന് ലഖ്‌നൗവില്‍ രാത്രി ഏഴിനാണ് മത്സരം. പരമ്പരയില്‍ നിലനില്‍ക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. നാട്ടിലെ പരമ്പരകള്‍ തൂത്തുവാരി അജയ്യരായി നിന്ന ഇന്ത്യക്ക് അപ്രതീക്ഷിതമായി ഏറ്റ അടിയായിരുന്നു റാഞ്ചിയിലെ തോല്‍വി. മുന്‍നിര മങ്ങിയത് ക്ഷീണണായി. ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും രാഹുല്‍ ത്രിപാഠിയും കൂടി നേടിയത് 11 റണ്‍സ് മാത്രം. എങ്കിലും ബാറ്റിംഗ് ക്രമത്തില്‍ മാറ്റം വരുത്തി പൃഥ്വി ഷായ്ക്ക് അവസരം നല്‍കണമെകില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

വാഷിംഗ്ടണ്‍ സുന്ദര്‍- കുല്‍ദീപ് യാദവ് സ്പിന്‍ സഖ്യം തിളങ്ങിയെങ്കിലും പേസര്‍മാരുടെ ധാരാളിത്തം ഹാര്‍ദിക്ക് തലവേനയാണ്. റാഞ്ചിയില്‍ മൂന്ന് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ശിവം മാവി, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. അര്‍ഷ്ദീപും ഉമ്രാനും അത്യാവശ്യം റണ്‍ വഴങ്ങിയിരുന്നു.  പര്യടനത്തിലെ ആദ്യ ജയം സ്വന്തമാക്കിയതോടെ കിവികളും ടീമില്‍ മാറ്റം വരുത്തിയേക്കില്ല. ലഖ്‌നാവില്‍ ഇതുവരെ നടന്ന അഞ്ച് ടി20 ആദ്യ ബാറ്റുചെയ്തവാണ് ജയിച്ചത്. മഞ്ഞുവീഴ്ചയുണ്ടങ്കിലും ലഖ്‌നൗവിലെ ചരിത്രം ക്യാപ്റ്റന്മാരെ ആശയക്കുഴപ്പത്തിലാക്കിയേക്കും.

ഇന്ത്യ: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ്.

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, മൈക്കല്‍ ബ്രേസ്വെല്‍, ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്നര്‍.

LEAVE A REPLY

Please enter your comment!
Please enter your name here