തമിഴ് സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം (Judo Rathnam) അന്തരിച്ചു. 92 വയസായിരുന്നു. 1500ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് 2019-ൽ തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകി ആദരിച്ചു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ സ്റ്റണ്ട് മാസ്റ്റർ എന്ന നിലയിൽ അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
1966 ലെ ‘വല്ലവൻ ഒരുവൻ’ എന്ന സിനിമയിലൂടെയാണ് സിനിമാ പ്രവേശം. നടൻ രജനികാന്തിന്റെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു രത്നം. 40ലേറെ രജനി ചിത്രങ്ങളിൽ അദ്ദേഹം സ്റ്റണ്ട് മാസ്റ്ററായി. മലയാളത്തിൽ പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയിലും സ്റ്റണ്ട് ചെയ്തത് അദ്ദേഹമാണ്. രജനികാന്ത് നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി.
പായും പുലി, പഠിക്കാത്തവൻ, രാജ ചിന്നരാജ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. താമരൈ കുളം എന്ന സിനിമയിൽ അഭിനയിച്ചു.