ബീച്ചിലെ ഹോട്ടലുകളിലും ബജിക്കടകളിലും പരിശോധന

0
52

ആലപ്പുഴ: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബീച്ചിലെ ഹോട്ടലുകളിലും ബജിക്കടകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ബീച്ചിലെ ഹോട്ടലുകളിലും ചെറുകിട ബജി കച്ചവട സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ നടത്തി ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

ബീച്ചില്‍ ബജിക്കട നടത്തുന്ന ലജനത്ത് വാര്‍ഡില്‍ മൂസാപുരയിടത്തില്‍ ഷാജി ജമാലിന്റെ തട്ടില്‍നിന്നു അഴുകിയ ഏത്തക്കുല, ഭക്ഷ്യയോഗ്യമല്ലാത്ത കോളിഫ്‌ലവര്‍, ജിഞ്ചര്‍ ഗാര്‍ലിക് എന്നിവയും സക്കരിയ വാര്‍ഡില്‍ ഹസനാര്‍ പുരയിടത്തില്‍ ജബ്ബാറിന്റെ തട്ടില്‍നിന്നു പഴക്കം ചെന്ന ഭക്ഷ്യയോഗ്യമല്ലാത്ത അച്ചാര്‍, വലിയമരം വാര്‍ഡില്‍ പുന്നയ്ക്കല്‍ നിയാസ് മോന്റെ ഉടമസ്ഥതയിലുള്ള ബീച്ച് ബേ റസ്റ്ററന്റില്‍ നിന്നു ഉപയോഗ ശൂന്യവും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ബീഫ് എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു.

കനാല്‍ വാര്‍ഡില്‍ തൈപറമ്പില്‍ സലീമിന്റെ ബീച്ചിലെ സ്ഥാപനം വൃത്തിഹീനമായി കാണപ്പെട്ടതില്‍ ന്യൂനത പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. അനില്‍ കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുമേഷ് പവിത്രന്‍, ഐ. അനീസ്, ആര്‍. റിനോഷ്, റ്റി.എം. ഷംസുദ്ദീന്‍, ജെ. അനിക്കുട്ടന്‍, നജരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ സ്‌ക്വാഡില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here