ലോകകപ്പ് അർജൻറീനയുടെ മണ്ണിൽ

0
109

ബ്യൂനസ് ഐറിസ് > ആ ആഹ്ളാദനിമിഷത്തിൽ പങ്കുചേരാൻ  തുടിക്കുന്ന ഹൃദയവുമായി കാത്തുനിൽക്കുന്ന ജനലക്ഷങ്ങൾക്ക് മുന്നിൽ അർജൻറീനയുടെ മണ്ണിലേക്ക്  നായകൻ മെസിയും സംഘവും ലോകകപ്പുമായിറങ്ങി.  ടീമംഗങ്ങളുടെ ചിത്രങ്ങൾ പതിച്ച പ്രത്യേക വിമാനത്തിൽ പ്രാദേശിക സമയം പുലർച്ചെ 2.30 ഓടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിൽ  ടീം  വന്നിറങ്ങുമ്പോൾ തെരുവുകളിൽ ജനങ്ങൾ  ആഘോഷനൃത്തമാടി.

ലോകം കീഴടക്കി നേടിയ കപ്പുമായി  മെസിയും ഒപ്പം കോച്ച് സ്കലോണിയുമാണ് ആദ്യം വിമാനത്തിൽനിന്ന് പുറത്തേക്കിറങ്ങിയത്. പിറകെ ടീമംഗങ്ങളും. ചുവന്ന പരവതാനി വിരിച്ചാണ് നായകരെ നാട് വരവേറ്റത്. തുടർന്ന് നാടിന്റെ  സ്നേഹം തൊട്ടറിയാൻ തുറന്ന ബസിൽ ടീം തെരുവുകളിലേക്ക് നീങ്ങി.
ഫ്രാൻസിനെതിരെ ഫെെനൽ ഷൂട്ടൗട്ടിൽ ഗൊൺസാലോ മൊണ്ടിയേൽ കിക്ക് വലയിലെത്തിച്ചതോടെ ആരംഭിച്ചതാണ് അർജൻറീനയുടെ ആഘോഷങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here