ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 1176 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു

0
87

കൊച്ചി: ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 1176 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുമാണ് 48 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ദുബായിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി സഫീറിൽ നിന്നാണ് സ്വർണം പി‍ടികൂടിയത്.

നാല് ക്യാപ്സ്യൂളുകളായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. സ്വർണക്കടത്ത് വ്യാപകമായാതോടെ കസ്റ്റംസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here