ദോഹ: ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന ലൂസേഴ്‌സ് ഫൈനല്‍ ഇന്ന് രാത്രി 8:30 ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. സെമിഫൈനലില്‍ തോറ്റ ക്രൊയേഷ്യയും മൊറോക്കോയും തമ്മിലാണ് മത്സരം. ക്രൊയേഷ്യ അര്‍ജന്റീനയോടും മൊറോക്കോ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോടുമാണ് തോറ്റത്.